PDM ൽ ചേർന്ന് വൈദീകരാകാൻ ആഗ്രഹിക്കുന്നവർ ഈ നമ്പറിൽ ബന്ധപ്പെടുമല്ലോ...
+91 91880 75033

Preachers Of Divine Mercy
(sui iuris)

അനേകരുടെ നീണ്ടകാലത്തെ പ്രാർത്ഥനകൾക്കും വിലാപങ്ങൾക്കും ഉത്തരമായി ദൈവത്തിൽ നിന്നും ലഭിച്ച കരുണയാണ് PDM.

2018 ഏപ്രിൽ 24 നാണ് പ്രീച്ചേഴ്സ് ഓഫ് ഡിവൈൻ മേഴ്‌സി (PDM) അഥവാ ദൈവകരുണയുടെ പ്രഘോഷകർ എന്ന പേരിൽ ഈ സന്ന്യാസ താപസസമൂഹം സ്ഥാപിക്കപ്പെട്ടത്. സീറോ മലബാർ സഭയിലെ പാലക്കാട് രൂപതയുടെ മുൻ മെത്രാനായിരുന്ന മാർ ജേക്കബ് മനത്തോടത്ത്, ഫാദർ സേവ്യർ ഖാൻ വട്ടായിൽ, ഫാദർ ബിനോയി കരിമരുതിങ്കൽ, സിസ്റ്റർ എയ്മി ഇമ്മാനുവേൽ ASJM എന്നിവരെയാണ് PDM താപസസമൂഹം ഭൂമിയിൽ സംജാതമാക്കുവാൻ ദൈവം തിരഞ്ഞെടുത്തത്.

Monastic life with Apostolic ministry.

താപസിക ജീവിതവും അപ്പസ്തോലിക ശുശ്രൂഷയും ഒന്നുപോലെ ഇഴചേർന്ന ആദ്ധ്യാത്മിക ജീവിതശൈലിയാണ് പിഡിഎം നു ഈശോ നൽകിയിരിക്കുന്നത്.

കാരിസം (Charism)

നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍” എന്ന ദിവ്യകൽപ്പന ശിരസ്സാവഹിച്ചുകൊണ്ടു പ്രാർത്ഥന, പരിഹാരം, ഡെലിവറൻസ്( വിടുതൽ ശുശ്രൂഷ ), വരദാനങ്ങൾ ഉപയോഗിച്ചുള്ള വചനശുശ്രൂഷ ഇവയിലൂടെ ദൈവകരുണ പ്രഘോഷിച്ചു വൈദീകരുടെയും സമർപ്പിതരുടെയും ശാക്തീകരണവും ആത്മാക്കളുടെ നിത്യരക്ഷയും ലോകസുവിശേഷവത്കരണവും സാധിതമാക്കി യേശുവിന്റെ രണ്ടാം വരവിനുവേണ്ടി ദൈവജനത്തെ ഒരുക്കുക എന്ന അടിയന്തര സുവിശേഷവിളിയോടുള്ള പ്രത്യുത്തരമാകുവാനാണ് ദൈവകരുണയുടെ പ്രഘോഷകരായ പ്രീച്ചേഴ്സ് ഓഫ് ഡിവൈൻ മേഴ്‌സി (പിഡിഎം) താപസ സമൂഹം (മോണസ്റ്ററി) രൂപപ്പെട്ടിരിക്കുന്നത്.

Monastic life with Apostolic Ministry എന്ന ആധ്യാത്മികശൈലിയാണ് പിഡിഎം അംഗങ്ങൾ പിന്തുടരുക. അതായത് നിർദ്ധിഷ്ഠിത താപസസമൂഹത്തിൽ സമൂഹജീവിതം നയിച്ചുകൊണ്ട് കൗദാശിക ജീവിതത്തിലൂടെയുംഎല്ലാ യാമങ്ങളിലുമുള്ള യാമപ്രാർഥനകളിലൂടെയും, വചനവായനയിലൂടെയും വചനാധിഷ്ഠിതധ്യാനത്തിലൂടെയും ജീവിതത്തിലൂടെയും ദൈവൈക്യം സാധ്യമാക്കി സാക്ഷ്യജീവിതം നൽകിക്കൊണ്ട് പ്രാർത്ഥന, പരിഹാരം, ഡെലിവറൻസ്, വരദാനങ്ങൾ ഉപയോഗിച്ചു വചനപ്രഘോഷണവും സുവിശേഷവേലയും ചെയ്തുകൊണ്ട് ദൈവത്തിന്റെ അനന്തകരുണ സർവ്വസൃഷ്ടികളോടും പ്രഘോഷിച്ചു വൈദീകരുടെയും സന്യസ്തരുടെയും ശാക്തീകരണവും ആത്മാക്കളുടെ നിത്യരക്ഷയും ലോകസുവിശേഷവത്കരണവും സാധിതമാക്കി യേശുവിന്റെ രണ്ടാം വരവിനുവേണ്ടി ദൈവജനത്തെ ഒരുക്കുക എന്ന ലക്ഷ്യത്തിലേക്ക് പ്രയാണംചെയ്യുന്നവരാണ് പിഡിഎം താപസ അംഗങ്ങൾ.

ആപ്തവാക്യം
ക്രിസ്തുവിനും സഭയ്ക്കും വേണ്ടി
സഹായം ദൈവത്തിൽ നിന്ന്

വിളിയും ദൗത്യവും

അനുദിനം വചനം വായിക്കുന്നവരും പാലിക്കുന്നവരും ജീവിക്കുന്നവരും പ്രഘോഷിക്കുന്നവരും ആവുക. നശിച്ചുപോകുന്ന ആത്മാക്കളെപ്രതി വിലാപത്തോടെ ദൈവസന്നിധിയിൽ കരുണയ്ക്കായി മധ്യസ്ഥ്യം വഹിച്ചു യാചിക്കുക.

ദൈവസ്നേഹം, ദൈവാശ്രയം, ദൈവൈക്യം, നിരന്തരദൈവസാന്നിധ്യസ്മരണ എന്നിവയിലൂടെ സ്വർഗ്ഗോന്മുഖരായി ജീവിക്കുക. ദൈവമക്കളായ എല്ലാവരെയും ആത്മരക്ഷയ്ക്ക് പ്രാധാന്യം നൽകി യേശുവിന്റെ രണ്ടാം വരവിനുവേണ്ടി ഒരുക്കുക.

i. ഈശോയെ സ്നേഹിക്കുക
എല്ലാത്തിലുമുപരിയായി ഈശോയെ സ്നേഹിക്കുകയും ഈശോയോട് ഐക്യപ്പെട്ടിരിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ രൂപപ്പെടുത്തുക.

ii. വചനം പ്രഘോഷിക്കുക, ആത്മാക്കളുടെ രക്ഷക്കായി അദ്ധ്വാനിക്കുക.
സാഹചര്യം അനുകൂലമാണെങ്കിലും അല്ലെങ്കിലും വചനം പ്രഘോഷിച്ച് ആത്മാക്കളെ ഈശോയ്ക്കുവേണ്ടി നേടുക. മാമ്മോദീസാ നല്കി ആത്മാക്കളെ നിത്യജീവനിൽ പങ്കാളികളാക്കുക. (Missionary Monk)

iii. മിശിഹാഗാത്രത്തെ പടുത്തുയർത്തുക (തിരുസഭയുടെ ശാക്തീകരണം)
സഭയിൽ നിന്ന് അകന്നു പോയവർ, വി.കൂദാശകളിൽ നിന്ന് വിട്ടു നില്ക്കുന്നവർ, തിരുസഭാ വിരോധം പുലർത്തുന്നവർ എന്നിങ്ങനെ ആത്മീയമായി വീണുപോയവരെ വിശ്വാസജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരിക.
പാപികളുടെ മാനസാന്തരത്തിനുവേണ്ടി അക്ഷീണം പരിശ്രമിക്കുക. ആത്മീയവിശുദ്ധി നഷ്ടപ്പെട്ടുപോയവരെ വിശുദ്ധിയിലേക്ക് തിരിച്ചുകൊണ്ടുവരിക.
സഭയ്ക്ക് പുതുജീവൻ പകരുക: ആത്മാവിന്റെ ഉണർവ്വുള്ള ശുശ്രൂഷകളിലൂടെ വൈദികർ, സമർപ്പിതർ, മിഷനറിമാർ, ശുശ്രൂഷകർ, നിലവിൽ വിശ്വാസജീവിതം നയിക്കുന്നവർ തുടങ്ങിയവരുടെ ഉണർവിനായി അദ്ധ്വാനിക്കുക. ധ്യാനങ്ങളും, ശുശ്രൂഷകളും, ജാഗരണവും, പരിഹാരങ്ങളും, മദ്ധ്യസ്ഥ പ്രാർത്ഥനകളും നടത്തി തീക്ഷ്ണതയിൽ മാന്ദ്യം കൂടാതെ ആത്മാവിൽ ജ്വലിക്കുന്നവരായി കർത്താവിനെ ശുശ്രൂഷിക്കുക.

OUR HEAVENLY PATRONS

Mother Mary
St. Joseph
St. Benedict
St. Dominic
St. Francis of Assisi
St. Teresa of Avila
St. John of the Cross
St. Chavara Kuriakose Elias
St. George

Follow Us

Reach Us

Quick Contact